Thursday, April 9, 2009

നഗരത്തിനിരയാക്കാതിരിക്കാം............


മന്നിലെ അത്ഭുതങ്ങള്‍ കണ്ടന്തിച്ചു ഞാന്‍ നില്‍ക്കവെ !

വിണ്ണില്‍ തൊട്ടു തരുവെന്നോടോതി,"അറിഞ്ഞുവോ നീ നഗരത്തില്‍

എന്നെക്കാള്‍ വലിയ വീടുണ്ടത്രെ...."

അങ്ങനെയെങ്കില്‍ അതൊന്നു കണ്ടിട്ടു തന്നെകാര്യമെന്നുറച്ചു

ഞാന്‍ പോയീ നഗരത്തില്‍.

തരുവിന്‍ വാക്കതു ശരിതന്നെ പക്ഷെ, ശാന്തി, സമാധാനമൊന്നുമില്ലിവിടെ

ടാറിട്ട റോട്ടിലൂടെ , ചീറിപ്പായുംവണ്ടുകണക്കെ വണ്ടികളുണ്ടിവിടെ,

പുകയും പകയും നിറഞ്ഞയവിടത്തെയവിടത്തില്‍

നിന്നു രക്ഷപ്പെടാന്‍ തോന്നിയെങ്കിലും

പറ്റിയില്ലവിടന്നങ്ങോട്ടുമെങ്ങോട്ടുമനങ്ങാന്‍ !

അങ്ങനെയൊരുവിധത്തില്‍ അവിടുന്നു മുക്തി നേടി

ഞാനെന്‍ ഗ്രാമത്തിലെത്തി

അവിടുത്തെക്കാളെത്ര പരിശുദ്ധമിവിടം............

ഞാനാത്തരുവിന്‍ ചുവട്ടിലെത്തി

തരുവെന്നോടോതി,"എങ്ങനെയുണ്ടെടോ നഗരം....?

"ഞാന്‍ മറുപടിയേകി ,"തരുവേ തണലേ...

അവിടമല്ലിവിടം ഇവിടമല്ലവിടം.

വീടുകള്‍ കണ്ടുവീട്ടാരെയുംകണ്ടുവെന്നാകിലും

സമാധനമില്ലവിടൊരിക്കലുമെന്നുകേട്ടു ഞാന്‍.

ഒരുകാര്യം പരമാര്‍ത്ഥം നമ്മുടെ ഗ്രാമമിതെന്തു കേമം

നഗരമോ വെറുമൊരു നരകം.

അനശ്വരമാക്കാം ഗ്രാമത്തെ

നഗരത്തിനിരയാക്കാതിരിക്കാം............